15 കിലോ സ്വർണമടങ്ങിയ ബാഗ് ഏൽപ്പിച്ച തൊഴിലാളിക്ക് ആദരം


ദുബായ്: ദുബായിലെ ഒരു ബസ് സ്റ്റേഷനിൽ ആരോ മറന്നുെവച്ച പതിനഞ്ച് കിലോ സ്വർണമടങ്ങിയ ബാഗ് കണ്ടെത്തിയ ശുചീകരണ തൊഴിലാളി അത് അധികൃതരെ ഏൽപ്പിച്ചു. തൊഴിലാളിയുടെ സത്യസന്ധതയെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അധികൃതർ ഉപഹാരം നൽകി ആദരിച്ചു. ആർ.ടി.എ.യുടെ അൽ സബ്ക ബസ് സ്റ്റേഷനിൽ നിന്നായിരുന്നു താഹിർ അലി മഖ്ബൂൽ എന്ന ശുചീകരണ തൊഴിലാളിക്ക് ബാഗ് കിട്ടിയത്. സ്വർണം കണ്ട ഉടൻ താഹിർ അത് അധികൃതരെ ഏൽപ്പിച്ചു. താഹിറിനെ അനുമോദിക്കാൻ ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ നേരിട്ടെത്തി. ആർ.ടി.എയുടെ ഉപഹാരവും നൽകിയാണ് അദ്ദേഹം താഹിറിനെ ആദരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed