അനധികൃത ഓൺലൈൻ വ്യാപാരം : പിഴ അഞ്ചുലക്ഷം ദിർഹം


ദുബായ് : അനുമതിയില്ലാതെ ഓൺലൈൻ വിപണനത്തിനു ശ്രമിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നു മുന്നറിയിപ്പ്. തുണിത്തരങ്ങൾ, ഹാൻഡ് ബാഗുകൾ, പാദരക്ഷകൾ, ഭവനങ്ങളിൽ തയാറാക്കിയ ഭക്ഷണം ,മറ്റ് ഉൽപന്നങ്ങൾ എന്നിവ സമൂഹമാധ്യമങ്ങൾ വഴി വിറ്റാൽ പിടിക്കപ്പെടും. കഴിഞ്ഞ വർഷം യുഎഇ സാമ്പത്തിക മന്ത്രാലയം ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് ഇ-കോമേഴ്‌സ് വ്യാപാരം നടത്തുന്ന വെബ് സൈറ്റുകൾ, സമൂഹ മാധ്യമ പേജുകൾ എന്നിവയെ നിരീക്ഷിക്കുന്നതിനും അനുമതിയില്ലാത്തവ അടച്ചുപൂട്ടുന്നതിനും നടപടിയെടുത്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ മികച്ച ഉൽപന്നങ്ങൾ വിറ്റാലും സാമ്പത്തിക വകുപ്പിന്റെ അനുമതി നേടിയിട്ടില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരും. ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നിയമവിധേയമല്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ നിയമവിധേയമല്ലെങ്കിൽ സാമ്പത്തിക കുറ്റകൃത്യത്തിനു കേസെടുക്കും ഇതേ രീതിയിൽ വിൽക്കുന്ന ഉൽപന്നങ്ങൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ  കൂടുതൽ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഡേവിഡ്സൺ ആൻഡ് കമ്പനി ലോ ഫേം സീനിയർ ലീഗൽ കൺസൽറ്റന്റ് യൂസഫ് അഹമ്മദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed