ലോ­കം മു­ഴു­വൻ യോ­ഗയു­ടെ­ മഹത്വം മനസ്സി­ലാ­ക്കു­ന്നു : ഷെ­യ്ഖ് നഹ്യാൻ


ദു­ബൈ­ : ലോ­കത്തി­ലെ­ മു­ഴു­വൻ ജനതയും ഇന്ന് യോ­ഗയു­ടെ­ മഹത്വം മനസ്സി­ലാ­ക്കു­ന്നതാ­യി­ യു­.എ.ഇ സഹി­ഷ്ണു­ത മന്ത്രി­ ഷെ­യ്ഖ് നഹ്യാൻ ബി­ൻ മു­ബാ­റഖ് അൽ നഹ്യാൻ പറഞ്ഞു­. ഇന്ത്യൻ സ്ഥാ­നപതി­ കാ­ര്യാ­ലയത്തി­ന്റെ­ നേ­തൃ­ത്വത്തിൽ ഉം അൽ ഇമറാ­ത്ത് പാ­ർ­ക്കിൽ നടന്ന നാ­ലാ­മത് രാ­ജ്യാ­ന്തര യോ­ഗ ദി­നാ­ഘോ­ഷം ഉദ്ഘാ­ടനം ചെ­യ്തു­ സംസാ­രി­ക്കു­കയാ­യി­രു­ന്നു­ അദ്ദേ­ഹം. 

യോ­ഗ നി­ത്യജീ­വി­തത്തി­ന്റെ­ ഭാ­ഗമാ­യി­ പരി­ശീ­ലി­ക്കു­കയും പ്രാ­വർ­ത്തി­കമാ­ക്കു­കയും ചെ­യ്യു­ന്നവരു­ടെ­ എണ്ണം വർ­ദ്ധി­ച്ചു­വരി­കയാ­ണ്. യോ­ഗയു­ടെ­ മഹത്വം ലോ­കത്തി­നാ­യി­ പ്രചരി­പ്പി­ക്കാൻ ഇന്ത്യൻ പ്രധാ­നമന്ത്രി­ നരേ­ന്ദ്ര മോ­ദി­ക്ക് കഴി­ഞ്ഞു­വെ­ന്നും അദ്ദേ­ഹം പറഞ്ഞു­. സു­സ്ഥി­രജീ­വി­തത്തി­നും ആരോ­ഗ്യ സംരക്ഷണത്തി­നും ശാ­ന്തി­ക്കു­മാ­യി­ ഇന്ത്യ മു­ന്നോ­ട്ടു­വയ്ക്കു­ന്ന മഹത്താ­യ മു­റയാ­ണു­ യോ­ഗ. യോ­ഗ ചെ­യ്യു­ന്നവർ­ക്കു­ പി­രി­മു­റു­ക്കങ്ങളെ­ അതി­ജീ­വി­ക്കാ­നാ­കും.

സഹി­ഷ്ണു­തയും സമാ­ധാ­നവും ശാ­ന്തി­യും നേ­ടാ­നു­മാ­കും.യു­.എ.ഇ രാ­ഷ്ട്രപി­താവ് ഷെ­യ്ഖ് സാ­യിദ് ബിൻ സു­ൽ­ത്താൻ അൽ നഹ്യാ­ന്റെ­ 100-ാം ജന്മദി­ന വാ­ർ­ഷി­കം ആചരി­ക്കു­ന്ന ഈ വർ­ഷത്തെ­ രാ­ജ്യാ­ന്തര യോ­ഗ ദി­നവും യു­.എ.ഇയ്ക്കു­ പ്രധാ­നപ്പെ­ട്ടതാ­ണ്.  ഷെ­യ്ഖ് സാ­യിദ് ലോ­കത്തി­നു­ മു­ന്പി­ൽ­വെ­ച്ച ജ്ഞാ­നത്തി­ന്റെ­യും തു­ടർ­ച്ചയാ­യ ശാ­ന്തി­യു­ടെ­യും സമാ­ധാ­നത്തി­ന്റെ­യും പ്രതീ­കമാ­ണു­ യോ­ഗയെ­ന്നും സഹി­ഷ്ണു­തയി­ലേ­ക്കു­ള്ള പ്രവേ­ശന മാ­ർ­ഗമാ­ണു­ യോ­ഗാ­ഭ്യാ­സത്തി­ലൂ­ടെ­ സാ­ധി­ക്കു­കയെ­ന്നും ഷെ­യ്ഖ് നഹ്യാൻ ചൂ­ണ്ടി­ക്കാ­ട്ടി­. ഇന്ത്യൻ സ്ഥാ­നപതി­ നവ്ദീപ് സിങ് സൂ­രി­ ചടങ്ങിൽ അധ്യക്ഷത വഹി­ച്ചു­.

യു­.എ.ഇ എക്‌സ്‌ചേ­ഞ്ച് സെ­ന്റർ പ്രസി­ഡണ്ട് വൈ­. സു­ധീ­ർ­കു­മാർ ഷെ­ട്ടി­, ലു­ലു­ ഗ്രൂ­പ്പ് ചീഫ് എക്‌സി­ക്യൂ­ട്ടീവ് ഓഫി­സർ സൈ­ഫീ­ രൂ­പവാ­ല, ഇന്ത്യാ­ സോ­ഷ്യൽ ആൻ­ഡ് കൾ­ചറൽ സെ­ന്റർ പ്രസി­ഡണ്ട് രമേശ് വി­. പണി­ക്കർ തു­ടങ്ങി­യവർ പങ്കെ­ടു­ത്തു­.മോ­ണി­ക്ക ബാ­പ്ന, പ്രി­യങ്ക ശർ­മ, സി­സ്റ്റർ സോ­ന ബഹ്‌റി­, നാ­സർ അൽ റി­യാ­മി­, നമ്രത നന്ദ, നതാ­ലി­യ ബാ­ൻ­ദരി­, സൗ­ജന്യ ഗോ­പി­ദി­, സൈ­റ അഹമ്മദ്, ലി­ബ മാ­ത്യു­, റി­യ റാ­ചേൽ സാം, ഡോ­. ലോ­കേഷ് ഹെ­ഗ്‌ഡെ­, സദപൻ.കെ­, ഫി­ലി­പ്പ് ഇവാൻ കൗ­ലി­ഷോ­ (അമേ­രി­ക്ക), മി­ഡോ­റി­ സാ­തോ­ (ജപ്പാ­ൻ­), റമി­ ജിംഗാ­രി­ (സു­ഡാ­ൻ­), റോ­ള അൽ ഗൗൾ (ലബനീ­സ്), നതാ­ലി­യ ബാ­ൻ­ദരി­ (റഷ്യ) എന്നി­വർ വി­വി­ധ യോ­ഗാ­ രീ­തി­കൾ പൊ­തു­ജനങ്ങൾ­ക്ക് പരി­ചയപ്പെ­ടു­ത്തി­.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed