ജിസിസി ഉച്ചകോടി: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജിദ്ദയിൽ പങ്കെടുത്തു; പ്രാദേശിക സുരക്ഷയും വികസനവും ചർച്ചയായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ജിദ്ദ: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുരക്ഷാ സഹകരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് ജിദ്ദയിൽ നടന്ന ജിസിസി കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ് ഗൾഫ് രാഷ്ട്രങ്ങളിലെയും തലവന്മാർ ഒത്തുചേർന്നു.

മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ജിസിസി രാജ്യങ്ങൾക്കിടയിലുള്ള തന്ത്രപരമായ ബന്ധം ശക്തമാക്കുന്നതിനും ഉച്ചകോടി ഊന്നൽ നൽകി. സംയുക്ത പ്രതിരോധ സംവിധാനം, മിസൈൽ പ്രതിരോധത്തിനായുള്ള ഏർലി വാണിംഗ് സിസ്റ്റം, ഗൾഫ് ഓയിൽ-ഗ്യാസ് പൈപ്പ് ലൈൻ ശൃംഖല തുടങ്ങിയ സുപ്രധാന പദ്ധതികൾ വേഗത്തിലാക്കാൻ നേതാക്കൾ തീരുമാനിച്ചു.

അംഗരാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും ഒത്തൊരുമിച്ച് നീങ്ങുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം ജിസിസിക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന നിലപാടും നേതാക്കൾ ആവർത്തിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed