ഡ്രൈ­വിംഗി­നി­ടെ­ മൊ­ബൈ­ൽ­ ഫോൺ ഉപയോ­ഗി­ക്കു­ന്നവരെ­ പി­ടി­ക്കാൻ ക്യാ­മറ


അബു­ദാ­ബി­ : വാ­ഹനമോ­ടി­ക്കു­ന്പോൾ മൊ­ബൈൽ ഫോൺ ഉപയോ­ഗി­ക്കു­ന്നവരെ­ പി­ടി­കൂ­ടാൻ പ്രത്യേ­ക ക്യാ­മറ സ്ഥാ­പി­ക്കു­മെ­ന്ന് പോലീ­സ്. നി­ലവി­ലു­ള്ള ക്യാ­മറകളി­ലും ഇത്തരം സംവി­ധാ­നം ഏർ­പ്പെ­ടു­ത്തും. ഒന്നി­ലേ­റെ­ വരി­കളു­ള്ള റോ­ഡിൽ ഓരോ­ ലെ­യ്നി­ലെ­യും അമി­ത വേ­ഗക്കാ­രെ­ പി­ടി­കൂ­ടാ­നു­ള്ള സംവി­ധാ­നം ക്യാ­മറയി­ലു­ണ്ടാ­കും.

വാ­ഹനങ്ങൾ തമ്മിൽ മതി­യാ­യ അകലം പാ­ലി­ക്കാ­ത്തവരെ­യും പി­ടി­കൂ­ടു­മെ­ന്ന് പോലീസ് അറി­യി­ച്ചു­. അമി­ത വേ­ഗവും ഡ്രൈ­വി­ംഗി­നി­ടെ­ മൊ­ബൈൽ ഫോൺ ഉപയോ­ഗി­ക്കു­ന്നതു­മാണ് കൂ­ടു­തൽ അപകടങ്ങളു­ണ്ടാ­ക്കു­ന്നതെ­ന്ന് പോലീസ് ചൂ­ണ്ടി­ക്കാ­ട്ടി­. അപകടം കു­റയ്ക്കു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ ഓരോ­ ലെ­യ്നു­കളി­ലെ­യും വേ­ഗപരി­ധി­ നി­ശ്ചയി­ക്കാ­നും നീ­ക്കമു­ണ്ട്. സു­രക്ഷി­ത യാ­ത്ര ഉറപ്പു­വരു­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ അബു­ദാ­ബി­ പൊ­ലീസ് ഈയി­ടെ­ പൊ­തു­ജനങ്ങളു­ടെ­ അഭി­പ്രാ­യം തേ­ടി­യി­രു­ന്നു­. ഇങ്ങനെ­ നി­രവധി­ നി­ർ­ദേ­ശങ്ങൾ പോ­ലീ­സിന് ലഭി­ച്ചി­ട്ടു­ണ്ട്. 

ഇവയിൽ ക്രി­യാ­ത്മക നി­ർ­ദ്ദേ­ശങ്ങൾ നടപ്പി­ലാ­ക്കു­മെ­ന്നും പോ­ലീസ് സൂ­ചിപ്പി­ച്ചു­. വാ­ഹനം ഓടി­ക്കു­ന്നവരു­ടെ­ മോ­ശമാ­യ പെ­രു­മാ­റ്റം ഗു­രു­തരമാ­യ അപകടങ്ങളി­ലേ­ക്കും മരണത്തി­നും വഴി­വയ്ക്കു­ന്നതാ­യി­ പൊ­തു­ജനങ്ങൾ ചൂ­ണ്ടി­ക്കാ­ട്ടിയി­രു­ന്നു­. കഴി­ഞ്ഞ വർ­ഷം അബു­ദാ­ബി­യി­ലു­ണ്ടാ­യ വാ­ഹനാ­പകടങ്ങളിൽ 199 പേ­രാണ് മരി­ച്ചത്. 149 പേ­ർ­ക്ക് ഗു­രു­തരമാ­യ പരി­ക്കേ­റ്റി­രു­ന്നു­.

 2016ലെ­ വാ­ഹനാ­പകടങ്ങളിൽ 289 പേ­ർ­ക്കാണ് ജീ­വൻ നഷ്ടപ്പെ­ട്ടത്. ഗു­രു­തരമാ­യി­ പരിക്കേ­റ്റവരു­ടെ­ എണ്ണം 156 ആയി­രു­ന്നു­. സു­രക്ഷി­ത യാ­ത്രയ്ക്കാ­യി­ ഗതാഗത വി­ഭാ­ഗം നടപ്പാ­ക്കി­വന്ന പരി­ഷ്കാ­രങ്ങളു­ടെ­ ഫലമാ­യി­ അപകടങ്ങളും മരണവും കു­റഞ്ഞു­വരു­ന്നതാ­യും പോലീസ് വ്യക്തമാ­ക്കി­.

 പെ­ട്ടെ­ന്നു­ള്ള ലൈൻ മാ­റ്റം, റെഡ് സി­ഗ്നൽ മറി­കടക്കൽ, വാ­ഹനങ്ങൾ തമ്മിൽ മതി­യാ­യ അകലം പാ­ലി­ക്കാ­തി­രി­ക്കൽ എന്നി­വയാണ് വാ­ഹനാ­പകടങ്ങൾ ഉണ്ടാ­ക്കു­ന്ന മറ്റു­ കാ­രണങ്ങളെ­ന്ന് അബു­ദാ­ബി­ പോ­ലീ­സി­ലെ­ സെ­ക്യൂ­രി­റ്റി­ മീ­ഡി­യാ­ വി­ഭാ­ഗം ഡയറക്ടർ കേ­ണൽ മു­ഹമ്മദ് അലി­ അൽ മു­ഹൈ­രി­ പറഞ്ഞു­. ഗതാ­ഗത നി­യമം പാ­ലി­ച്ച് വാ­ഹനമോ­ടി­ക്കു­ന്നതി­ലൂ­ടെ­ സ്വന്തം ജീ­വനൊ­പ്പം സഹയാ­ത്രി­കരു­ടെ­ ജീ­വനുംകൂ­ടി­യാണ് സു­രക്ഷി­തമാ­ക്കു­ന്നതെ­ന്നും പോലീസ് ഓർ­മി­പ്പി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed