എണ്ണ വി­ല വർ­ദ്ധന : മി­ച്ച ബജറ്റ് പ്രതീ­ക്ഷയിൽ കു­വൈ­ത്ത്


കു­വൈ­ത്ത് സി­റ്റി ­: എണ്ണയ്ക്ക് ലഭി­ക്കു­ന്ന മി­കച്ച വി­ല നടപ്പ് സാ­ന്പത്തി­ക വർ­ഷത്തിൽ കു­വൈ­ത്തിന് മി­ച്ച ബജറ്റ് സമ്മാ­നി­ക്കും. ബാ­രലിന് 50 ഡോ­ളർ കണക്കാ­ക്കി­യു­ള്ള ബജറ്റ് പ്രകാ­രം വർ­ഷാ­വസാ­നം 790 ബി­ല്യൺ ദി­നാർ കമ്മി­യാണ് പ്രതീ­ക്ഷ. എന്നാൽ എണ്ണയ്ക്ക് പ്രതീ­ക്ഷി­ച്ചതി­ലും മി­കച്ച വി­ല ലഭി­ക്കു­ന്നതി­നാൽ വർ­ഷാ­വസാ­നം ഖജനാ­വിൽ എത്തു­ക 20.88 ബി­ല്യൺ ദി­നാർ ആയി­രി­ക്കു­മെ­ന്നാണ് ധനമന്ത്രാ­ലയം നൽ­കു­ന്ന പു­തി­യ കണക്ക്.  

ബജറ്റി­ലെ­ പ്രതീ­ക്ഷി­ത ചെ­ലവ് 20 ബി­ല്യൺ ദി­നാർ ആണ്. അതി­നി­ടെ­ ബഹ്‌റ എണ്ണപ്പാ­ടത്ത് വൻ‌­തോ­തിൽ എണ്ണശേ­ഖരമു­ണ്ടെ­ന്ന് സാ­ങ്കേ­തി­ക പഠന റി­പ്പോ­ർ­ട്ട് പു­റത്തു­വന്നു­. തോത് വെ­ളി­പ്പെ­ടു­ത്തി­യി­ട്ടി­ല്ലെ­ങ്കി­ലും വരുംകാ­ലത്ത് രാ­ജ്യത്തി­ന്റെ­ എണ്ണ ഖനനത്തിൽ വലി­യ തോ­തിൽ സ്ഥാ­നം ലഭി­ക്കു­ന്നതാ­കും ബഹ്‌റയി­ലെ­ എണ്ണ സാ­ന്നി­ധ്യം എന്ന് വി­ദഗ്ദ്ധർ വി­ലയി­രു­ത്തു­ന്നു­.  

ഈ എണ്ണപ്പാ­ടത്തു­നി­ന്നു­മു­ള്ള ഖനനം മെ­ച്ചപ്പെ­ടു­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യി­ സബാഹ് അൽ അഹമ്മദ് റി­സർ­വ് വി­കസി­പ്പി­ക്കു­ന്നതി­നു­ള്ള കരാ­റിൽ കു­വൈ­ത്ത് ഓയിൽ കന്പനി­ ഉടനെ­ ഒപ്പു­വയ്ക്കു­മെ­ന്നാണ് വി­വരം. റി­സർ­വ് പരി­ധി­ക്ക് അകത്താണ് എണ്ണശേ­ഖരം കണ്ടെ­ത്തി­യി­ട്ടു­ള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed