ബറാ­ക ആണവ പ്ലാ­ന്റി­ലെ­ ഉൽ­പ്പാ­ദനം : നടപടി­കൾ അന്തി­മഘട്ടത്തിൽ


അബുദാബി : ബറാക ആണവോർജ പ്ലാന്റ് ആദ്യ യൂണിറ്റിൽ ഉൽപാദനം തുടങ്ങാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. നവാ എനർജി കന്പനിക്കാണ് പ്ലാന്റ് നടത്തിപ്പു ചുമതല. ഇതിനുള്ള നടപടിക്രമങ്ങൾ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ പൂർത്തിയാക്കിവരികയാണ്.  പ്രവർത്തിക്കും മുന്പ് അവസാനവട്ട സുരക്ഷാ നടപടികൾ പൂർത്തിയാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റഗുലേഷൻ ഡയറക്ടർ ജനറൽ വിക്ടേഴ്സൺ പറഞ്ഞു. 

60 മുതൽ 80 വർഷം വരെ പ്ലാന്റ് പ്രവർത്തിക്കും. ആണവ റിയാക്ടറുകളുടെ പരമാവധി പ്രവർത്തനകാലാവധിയാണിതെന്നും ചൂണ്ടിക്കാട്ടി. ഏറ്റവും സുരക്ഷിതമായ എ.പി.ആർ 1400 ഗണത്തിൽ പെട്ടതാണ് അബുദാബി നഗരത്തിൽനിന്നു 300 കിലോമീറ്റർ അകലെയുള്ള അൽ ബറാക നിലയം. മധ്യപൂർവദേശത്തെ ആദ്യ ആണവോർജ കേന്ദ്രം എന്നനിലയ്ക്കും ഇതു പ്രാധാന്യമർഹിക്കുന്നു. 

പദ്ധതിയുടെ മൂന്നാമത്തെയും നാലാമത്തെയും ആണവ റിയാക്ടറുകളോടനുബന്ധിച്ചുള്ള അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വേൾഡ് എക്‌സ്‌പോ നടക്കുന്ന 2020ൽ എല്ലാ റിയാക്ടറുകളും പ്രവർത്തനസജ്ജമാകും. പ്രത്യേക പരിശീലനം നേടിയ 20,000ലേറെ തൊഴിലാളികൾ ജോലി ചെയ്യുന്നു.  നാല് ആണവോർജ പ്ലാന്റ് ഉൾപ്പെടുന്ന 2000 കോടി ഡോളറിന്റെ പദ്ധതിക്കായി കൊറിയൻ ഇലക്ട്രിക് പവർ കന്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 2009 ഡിസംബറിലാണ് എമിറേറ്റ്സ്ന്യൂക്ലിയർ എനർജി കോർപറേഷൻ കരാർ നൽകിയത്. 2012ൽ നിർമ്മാണം ആരംഭിച്ചു.

You might also like

  • Straight Forward

Most Viewed