ബദൽ വിസ ഫീസ് തിരിച്ചുനൽകില്ല : സൗദി തൊഴിൽ മന്ത്രാലയം
റിയാദ് : ബദൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസില്ലാതെ വിസ അനുവദിക്കുമെങ്കിലും ബദൽ വിസക്കു പകരം വിസാ ഫീസ് തിരിച്ചുനൽകില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളെ ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചത് ഉറപ്പു വരുത്തിയ ശേഷമാണ് ബദൽ വിസ അനുവദിക്കുകയെന്ന് മന്ത്രാലയം പറഞ്ഞു. റദ്ദാക്കുന്ന വിസകളുടെ ഫീസ് തിരികെ നൽകും. ഏതു ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്നാണോ വിസ ഫീസ് അടച്ചതെങ്കിൽ അതേ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി വിസ ഫീസ് തിരികെയെത്തും.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് വരിസംഖ്യ അടയ്ക്കാത്ത സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ വിലക്കും. സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കുന്നതിന് തൊഴിലാളി കാത്തിരിക്കുന്ന സമയത്ത് വർക്ക് പെർമിറ്റ് പുതുക്കുന്നതിന് കഴിയില്ലെന്നും മന്ത്രാലയം അറിയിച്ചു.
