യു­.എ.ഇ തീ­രത്ത് കപ്പലിൽ 15 ഇന്ത്യൻ നാ­വി­കർ ഒരു­ വർ­ഷമാ­യി­ കു­ടു­ങ്ങി­ക്കി­ടക്കു­ന്നു­


ദുബൈ : യു.എ.ഇ തീരത്തുനിന്ന് 15 മൈലുകൾ അകലെ കടലിൽ ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനും ഉൾപ്പെടെ 16 നാവികരുമായി ചരക്കു കപ്പൽ ഒരു വർഷത്തോളമായി കുടുങ്ങിക്കിടക്കുന്നു. നിയമ തർക്കം മൂലം കരയ്ക്കടുപ്പിക്കാനാവാതെ കടലിൽ നങ്കൂരമിട്ടിരിക്കുന്ന എം.ടി സോയ വൺ എന്ന കപ്പലിലെ നാവികർക്ക് കഴിഞ്ഞ നാലുമാസമായി ശന്പളവും ലഭിച്ചിട്ടില്ല. നാവികരിൽ പലരുടേയും കരാർ കാലാവധിയും തീർന്നിട്ടുണ്ട്. 

ഒരു വർഷത്തോളമായി കടലിൽ ജീവിതം തള്ളി നീക്കുന്ന ഇവരുടെ പാസ്‌പോർട്ടുകളും നാവിക രേഖകളും 2017 ഒക്ടോബറിൽ യു.എ.ഇ കോസ്റ്റൽ അധികാ
രികൾ പിടിച്ചെടുത്തതിനാൽ ഇവർക്ക് കരയിലേക്കു വരാനും കഴിയില്ല. ഇ.സി.ബി ഇന്റർനാഷണൽ എൽ.എൽ.സി എന്ന കന്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പാനമയിൽ രജിസ്റ്റർ ചെയ്തതാണ്. 

ഓറം ഷിപ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. ഈ സ്ഥാപനവും കപ്പൽ ഉടമകളും തമ്മിലുള്ള തർക്കമാണ് ഒരു വർഷത്തോളമാ
യി കപ്പലിനെയും നാവികരേയും തീരമണയാൻ അനുവദിക്കാതെ കടലിൽ കുടുക്കിയിട്ടിരിക്കുന്നത്. തങ്ങളെ രക്ഷപ്പെടുത്തണ മെന്നാവശ്യപ്പെട്ട് ഈ രണ്ടുകന്പനി
കൾക്കും നാവികർ നിരവധി തവണ അപേക്ഷ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

You might also like

  • Straight Forward

Most Viewed