ബസ് ഒാൺ ഡി­മാ­ൻ­ഡ് സേ­വനത്തിന് ദു­ബൈ­യിൽ തു­ടക്കമാ­യി­


ദുബൈ : ബസ് ഓൺ ഡിമാൻഡ് സേവനത്തിന് ദുബൈയിൽ തുടക്കമായി. ഒരു ആപ്പ് വഴി യാത്രക്കാർക്ക് ബസിന്റെ സേവനം ആവശ്യപ്പെടാം. മൂന്നുമാസത്തേക്ക് സേവനം സൗജന്യമാണ്. ദുബൈ മീഡിയ സിറ്റിയിൽ നിന്നാണ് യാത്രയുടെ തുടക്കം. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ എംവിമന്റ് ആപ്ലിക്കേഷൻ വഴി ബസിന്റെ റൂട്ടും വിശദാംശങ്ങളും മനസ്സിലാക്കാം.

ദുബൈ ഫ്യൂച്ചർ ആക്സിലറേറ്റർ പദ്ധതിയുടെ ഭാഗമാണ് സംരംഭമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ. അഹമ്മദ് ബെഹ്റൂസിയൻ പറഞ്ഞു. നഖീൽ ഹാർബർ ആൻഡ് ടവർ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ദുബൈ, ദുബൈ കൊമേഴ്സ്യൽ ബാങ്ക് എന്നിവിടങ്ങളിൽ സേവനം ലഭിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed