പലസ്‌തീൻ വി­ഷയം : അമേ­രി­ക്കൻ നി­ലപാട് തള്ളി­ സൗ­ദി­ അറേ­ബ്യ രംഗത്ത്


ദമാം : പലസ്തീൻ വിഷയത്തിൽ അമേരിക്കൻ നിലപാട് തള്ളി സൗദി അറേബ്യ രംഗത്ത്. തലസ്ഥാനം പലസ്തീനിലേക്കു മാറ്റാനുള്ള നീക്കം നേരത്തെ ലോകരാജ്യങ്ങൾ തള്ളിയതാണെന്ന കാര്യം അമേരിക്ക ഓർക്കണമെന്ന് സൽമാൻ രാജാവ് ആവശ്യപ്പെട്ടു. ഹൂതികൾക്ക് സഹായം നൽ‍കുന്ന ഇറാൻ നിലപാടിനെതിരേയും സൽമാൻ‍ രാജാവ് ആഞ്ഞടിച്ചു. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ദമാംമിൽ നടക്കുന്ന 29−ാം അറബ് ഉച്ചകോടിയിൽ പലസ്തീന്‍ പ്രശ്‌നം മുഖ്യ വിഷയമാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഉച്ചകോടിക്ക് പലസ്തീനിലെ ഖുദ്‌സ് എന്ന പേര് ചേർത്ത് ഖുദ്സ് ഉച്ചകോടി എന്ന് രാജാവ് നാമകരണം നൽകി. രാഷ്രീയമായ പരിഹാരമാണ് യെമൻ പ്രശ്‌നത്തിലുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

ഗൾഫ് രാഷ്ട്ര ഉടന്പടി പ്രകാരം രാഷ്ട്രീയമായ പരിഹാരമാണ് യെമൻ പ്രശ്‌നത്തിലുണ്ടാവേണ്ടത്. യെമനിൽ ദുരിതമനുഭവിക്കുന്ന ജനതക്ക് സഹായം നൽകാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് തങ്ങൾ പിന്തുണ നൽകും. ഇറാൻ നൽകുന്ന മിസൈലുകൾ ഉപയോഗിച്ച്  ഹൂതികൾ സൗദി നഗരങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയാണ്. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളേയും രാജാവ് വിമർശിച്ചു. 

സൗദി അറേബിക്കെതിരെ ഹൂതികൾ നടത്തുന്ന മിസൈൽ ആക്രമണ ങ്ങളെ ഈജിപ്ഷ്യൻ പ്രസിഡണ്ടും ഉച്ചകോടിയിൽ ശക്തമായി വിമർശിച്ചു. സിറിയൻ വിഷയവും ഉച്ചകോടിയിൽ‍ പ്രധാന ചർച്ചയായി. അതേസമയം അറബ് ഉച്ചകോടിക്ക് മുന്നോടിയായി 24 രാഷ്ട്രങ്ങളിൽ നിന്നുള്ള സൈനികരുടെ സംയുക്ത പരിശീലനങ്ങളും അഭ്യാസ പ്രകടനങ്ങളും ജുബൈലിൽ നടന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed