ദു­ബൈ­ എക്‌സ്‌പോ­ 2020 : പ്രാ­തി­നി­ധ്യം ഉറപ്പാ­ക്കി­ ഇന്ത്യ


ദുബൈ : ദുബൈ 2020 വേൾഡ് എക്സ്പോയിൽ വൻപദ്ധതികളുമായി ഇന്ത്യ. എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്ന് ഇന്ത്യയുടേതാകും. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ.ദ്വിവേദിയും ദുബൈ എക്സ്പോ 2020 ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ നജീബ് മുഹമ്മദ് അൽ അലിയും ഒപ്പുവച്ചു. 

ചടങ്ങിൽ യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ തുടങ്ങിയവർ പങ്കെടുത്തു. എക്സ്പോ ഇന്ത്യൻ മേഖലയുടെ ഡയറക്ടർ ജനറൽ ആയി വാണിജ്യ മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി ബിനോയ് കുമാറിനെ ഇന്ത്യാ ഗവൺമെന്റ് നിയമിച്ചു. എക്സ്പോയിൽ ഇന്ത്യ പങ്കെടുക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവേളയിൽ ധാരണയായിരുന്നു. എക്സ്പോയിൽ അവസരം ലഭ്യമാക്കാൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളും മന്ത്രാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  

ആറുമാസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു മേള മധ്യപൂർവദേശത്ത് ഇതാദ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളിൽ തുടർനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എക്സ്പോയിൽ പങ്കെടുക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കുന്നത് എന്നതും ശ്രദ്ധേയം. എക്സ്പോയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി മന്ത്രിതലങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും കൂടുതൽ കൂടിക്കാഴ്ചകളുണ്ടാകും. ഒട്ടേറെ കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed