കനത്ത മഴയിൽ സൗദിയിൽ പലയിടത്തും ജനജീവിതം സ്തംഭിച്ചു
റിയാദ് : കനത്ത മഴയിൽ സൗദിയിൽ പലയിടത്തും ജനജീവിതം സ്തംഭിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് അസീർ പ്രവിശ്യയിൽ ശക്തമായ മഴ പെയ്യുന്നത്. അബഹ, ഖമീസ് മുശൈത്ത്, അൽനമാസ്, തത്‌ലീത്ത്, ബൽഖറൻ, തന്നൂമ, ത്വരീബ്, ബൽഹമർ, ബൽസമർ, ബൈഹാൻ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു.
അബഹയിൽ കനത്ത മഴയിൽ മാലിന്യങ്ങൾ ഒഴുകി ഡ്രൈനേജുകൾ അടഞ്ഞതു മൂലം അൽമൻസക്, അൽ മുവദ്ദിഫീൻ, അൽമുറൂജ്, റിംഗ് റോഡ്, അൽമൻഹൽ, അൽദുബാബ്, അൽബസറ ഡിസ്ട്രിക്ടുകളിലും മദീന റോഡിലും പലയിടങ്ങളിലും വെള്ളം കയറി. നഗരസഭാ ജീവനക്കാർ മാലിന്യങ്ങൾ നീക്കം ചെയ്ത് ഡ്രൈനേജുകളും ഓവുചാലുകളും വൃത്തിയാക്കി വെള്ളം തിരിച്ചുവിട്ടു.
പ്രദേശത്ത് നിരവധി പേരുടെ വീടുകളിലും വെള്ളം കയറി.

