വാഹനങ്ങളിൽ നന്പർ പ്ലേറ്റുകൾ സ്മാർട്ടാക്കുന്നു


ദുബൈ : ദുബൈയിലെ വാഹനങ്ങളുടെ നന്പർ പ്ലേറ്റുകൾ സ്മാർട് ആകുന്നു. ലോഹം കൊണ്ടുള്ള നന്പർ പ്ലേറ്റുകൾക്കു പകരം ചെറിയ സ്ക്രീനുകൾ ഇടം പിടിക്കും. ജി.പി.എസ്, മൈക്രോ പ്രോസസർ ചിപ്പ് തുടങ്ങിയ സംവിധാനങ്ങളോടെയു ള്ള നന്പർ പ്ലേറ്റുകൾ അടുത്തമാസം പരീക്ഷണാടിസ്ഥാനത്തിലാണ് വാഹനങ്ങളിൽ ഘടിപ്പിക്കുക.

അപകടത്തിലോ അടിയന്തര സാഹചര്യത്തിലോ പലീസിനും ആംബുലൻസിനും ഡിജിറ്റൽ പ്ലേറ്റുകൾ സന്ദേശം അയയ്ക്കും. വാഹന റജിസ്ട്രേഷനും എളുപ്പമാകും. ഡ്രൈവർമാർക്കു പരസ്പരം വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയുമെന്നതും നേട്ടമാണ്. പാർക്കിംങ്, സാലിക് ഫീസുകൾ സ്മാർട് പ്ലേറ്റുകളുടെ ഇ− വാലറ്റ് വഴി അടയ്ക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed