അജ്മാനിൽ 80 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്
അജ്മാൻ : തടവുകാരുടെ ജയിലിലെ സ്വഭാവരൂപീകരണവും നല്ലനടപ്പും പരിഗണിച്ച് അജ്മാനിൽ 80 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ഇന്നലെയാണ് വിവിധ രാജ്യക്കാരായ തടവുകാരെ വിട്ടയക്കാൻ അദ്ദേഹം ഉത്തരവിട്ടത്. ഇതോടെ തടവുകാർക്ക് പുതിയൊരു കുടുംബജീവിതം സാധ്യമാവുമെന്നും കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും അവരുടെ നല്ല സേവനങ്ങൾ ലഭിക്കാൻ ഇടയാകുമെന്നും ഉത്തരവിൽ പറയുന്നു.
തീരുമാനം ഉടൻ നടപ്പാക്കുമെന്ന് അജ്മാൻ പോലീസ് കമാൻഡർ ജനറൽ മേജർ ജനറൽ സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.

