ജല-വൈ­ദ്യു­ത ഉപഭോ­ഗം കു­റച്ചവർ‍­ക്ക് ദീ­വയു­ടെ­ ആദരം


ദുബൈ : ജല−വൈദ്യുത ഉപഭോഗം കുറച്ച ഉപഭോക്താക്കൾക്ക് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) ആദരം. ഉപഭോഗം നിയന്ത്രിച്ചത് വഴി ജല−വൈദ്യുത നിരക്കുകൾ കുറച്ച മിർദിഫിലെ 600 താമസക്കാരിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് പേരെയാണ് ദീവ ആദരിച്ചത്. 

വീടുകളിലും സ്ഥാപനങ്ങളിലും ജല−വൈദ്യുത ഉപയോഗം കുറയ്ക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദീവ നടത്തുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഉപഭോക്താക്കളെ ആദരിച്ചത്. ദുബൈയിയെ സുസ്ഥിര നഗരമായി വികസിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് ദീവ മേധാവി സായിദ് മുഹമ്മദ് അൽ തായാർ പറഞ്ഞു.

2030 −ഓടെ ഉപഭോഗം 30 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളോട് വിവിധ മാധ്യമങ്ങൾ വഴി നേരിട്ട് സംവദിക്കും. ഉപഭോഗം സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ആരാഞ്ഞ് ഇത് കുറയ്ക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുമെന്നും അധികൃത ർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed