ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : 12 കോടി തിരുവനന്തപുരം സ്വദേശിക്ക്
അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇക്കുറിയും മലയാളിക്ക് ഭാഗ്യം. ദി സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാർ സ്വന്തമാക്കി. ഒന്നാം സമ്മാനമായ 7 ദശലക്ഷം ദിർഹം മലയാളി സ്വന്തമാക്കി. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബിബിയൻ ബാബുവിന് 030202 എന്ന നന്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യൻ രൂപയിൽ 12.40 കോടിരൂപ വരും ഒന്നാം സമ്മാനത്തുക.
ഏഴു ദശലക്ഷം ദിർഹം ലോട്ടറിയടിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് തൻസിലാസ് ബാബു പ്രതികരിച്ചു. വിവരമറിഞ്ഞപ്പോൾ ആരെങ്കിലും തമാശ കാണിച്ചതാകുമെന്നാണ് വിചാരിച്ചത്. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. സൗഭാഗ്യത്തിൽ യു.എ.ഇയ്ക്കും ഭരണാധികാരികളോടും നന്ദിയുണ്ടെന്ന് തൻസിലാസ് ബാബു പറഞ്ഞു. 57 കാരനായ തൻസിലാസ് ദുബൈഎമിറേറ്റ്സ് എയർലൈൻസിൽ 26 വർഷമായി ജോലി ചെയ്തു വരികയാണ്.
ദുബൈ ഖിസൈസിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇതിനു മുന്പ്് ഒന്‍പതിലേറെ തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിനും സുഹൃത്തുക്കൾക്കും ഏകദേശം 17കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

