തടവു­കാ­ർ­ക്ക് കു­ട്ടി­കളു­മാ­യി­ വീ­ഡി­യോ­ ചാ­റ്റ് ചെ­യ്യാൻ സൗ­കര്യമൊ­രു­ക്കി­ ഷാ­ർ­ജ സാ­മൂ­ഹി­ക സേ­വന വി­ഭാ­ഗം


ഷാ­ർ­ജ : ഷാർജ ജയിലിൽ തടവിൽ കഴിയുന്നവർക്ക് തങ്ങളുടെ കുട്ടികളുമായി വീഡിയോ ചാറ്റ് ചെയ്യാൻ സൗകര്യം. റോയ എന്ന പേരിലാണ് ഷാർജ സാമൂഹിക സേവന വിഭാഗം പദ്ധതി നടപ്പാക്കുന്നത്.  ഷാർജ സിറ്റി, ഹംരിയ, അൽദൈദ്, മതാം, ഖോർഫക്കാന്, കൽബ, ദിബ്ബ തുടങ്ങി ഒന്പതിടങ്ങളിലെ തിരുത്തൽ പുനഃരധിവാസ കേന്ദ്രങ്ങളിലാണ് ഓൺലൈൻ വീഡിയോ ചാറ്റിങ്ങിനുള്ള സൗകര്യമൊരുങ്ങുന്നത്.

നിയമപരമായോ ഭരണ പരമായോ തടസ്സങ്ങളില്ലാതെ കുട്ടികൾക്ക് തടവിൽ കഴിയുന്ന രക്ഷിതാവിനെ കാണാനും സംസാരിക്കാനും പദ്ധതി സഹായമാകും. കുട്ടികൾക്ക് അനുചിതമായ ജയിൽ, പോലീസ് േസ്റ്റഷൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. കുടുംബ ബന്ധംശക്തിപ്പെടാനും കുട്ടികൾക്ക് രക്ഷിതാവുമായി ആശയവിനിമയം നടത്തുന്നതിനും സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed