നവോത്ഥാന ശ്രേഷ്ഠ പുരസ്ക്കാരം കരീം പന്നിത്തടത്തിന്
കുവൈത്ത് സിറ്റി : 2018 ലെ നവോത്ഥാന സംസ്കൃതി മാസികയുടെ സാമൂഹ്യ പ്രവര്‍ത്തകനുള്ള നവോത്ഥാന ശ്രേഷ്ഠ പുരസ്ക്കാരം പ്രശസ്ത സാഹിത്യകാരി സിസ്റ്റര്‍ ജസ്മിയില്‍ നിന്ന് കരീം പന്നിത്തടം ഏറ്റുവാങ്ങി. തൃശ്ശൂര്‍ മനക്കൊടി അല്‍-അസ്ഹര്‍ സ്കൂളില്‍ സംഘടിപ്പിച്ച നവോത്ഥാന സംഗമം സാഹിത്യ സംഗീത അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് ഉത്ഘാടനം ചെയ്തു. നന്മ സാംസ്ക്കാരിക ചെയര്‍മാന്‍ രവീന്ദ്രന്‍ എരുമേലി അദ്ധ്യക്ഷത വഹിച്ചു.
മാസിക ചീഫ് എഡിറ്റര്‍ എസ്. മുരളീധരന്‍, തിരക്കഥകൃത്ത് അനസ്ബി കൊച്ചിന്‍, ആര്‍ട്ടിസ്റ്റ് സലിന്‍ ചേര്‍ത്തല, മുഹമ്മദ് പട്ടിക്കര, ചിത്രകാരി അനിത വര്‍മ്മ, റഹ്മാന്‍ കൊടുങ്ങല്ലൂര്‍, പ്രശാന്തി ചൊവ്വര, ഡോക്ടര്‍ ജേക്കബ് പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഭ സംഗമം, വനിത കവിയരങ്ങ്, പുരസ്ക്കാര സമര്‍പ്പണം, സാംസ്ക്കാരിക സംഗമം, ധനസഹായ വിതരണവും ഇതിനോടൊപ്പം നടന്നു.

