സ്വത്തുക്കളുടെ പിന്തുടർച്ചാവകാശം: ദുബൈയിൽ പുതിയ നിയമം നിലവിൽ വന്നു

ദുബൈ : ദുബൈയിൽ വീടോ സ്ഥലമോ അനുവദിക്കപ്പെട്ടവർക്ക് അതിന്റെ പിന്തുടർച്ചാവകാശം സംബന്ധിച്ച് പുതിയ ഉത്തരവുകൾ നിലവിൽ വന്നു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബൻ റാഷിദ് അൽ മക്തൂമാണ് അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വിൽപ്പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018− ലെ ഒന്നാം നന്പർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമിയും വീടും അനുവദിക്കപ്പെട്ടവരുടെ അനുഭവാവകാശക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടാനുള്ള ലക്ഷ്യത്തോടെയാണ് ഉത്തരവ്. ഭവന സംരക്ഷണത്തിനും പൗരന്മാരുടെ ജനസംഖ്യക്കനുസൃതമായ വിഭവ സംരക്ഷണത്തിനും ഈ ഉത്തരവ് സഹായകമാകും. ഇതനുസരിച്ച്, അനുഭവാവകാശക്കാർക്കോ അവരുടെ നിയമ പ്രതിനിധികൾക്കോ മറ്റൊരു വീടോ, പ്ലോട്ടോ ഉണ്ടെങ്കിൽ നിലവിലെ വീട് ആവശ്യാനുസരണം തൃപ്തികരമല്ലെന്നു തോന്നിയാൽ മുഹമ്മദ് ബിൻ റാഷിദ് ഹൗസിംങ് എസ്റ്റാബ്ലിഷ്മെന്റ് വിൽപ്പനയ്ക്ക് അനുമതി നൽകും.