സൗദി അരാംകോയുടെ ഓഹരികൾ പൊതുവിപണിയിലേക്ക്

റിയാദ് : സൗദി അരാംകോയുടെ ഓഹരി കൾ വിൽപ്പനയ്ക്കായി പൊതുവിപണിയി ലേക്ക്. ഇതിനായുള്ള നടപടികൾ പുരോഗ മിക്കുന്നതാ യി സൗദി അരാംകോ അധികൃതർ അറിയിച്ചു. ചൈന, ജപ്പാൻ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഓഹരി വിപണിയാണ് അരാംകോ ലക്ഷ്യം വെക്കുന്നത്. സൗദി അറേബ്യ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ഭാഗമായി അരാംകോയുടെ 5 ശതമാനം ഓഹരി വിൽക്കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മാർച്ചിന് മുന്പ് ഓഹരികൾ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഊർജ വകുപ്പ് മന്ത്രിയും അരാംകോ ചെയർമാനുമായ എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹും പറഞ്ഞിരുന്നു.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഓഹരി വിപണിയാണ് അരാംകോ ലക്ഷ്യം വെക്കുന്നത്. ചൈനയുമായുളള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. അതിനിടെ അമേരിക്കൻ ഓഹരി വിപണിയെയും പരിഗണിക്കണമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ബ്രിട്ടൺ വിപണിയിലും ഓഹരികൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി തെരേസ മെയും ആവശ്യപ്പെട്ടു.
അരാംകോ ഓഹരികൾ വിപണിയിലെത്തുന്നതോടെ സാന്പത്തിക രംഗത്ത് മാറ്റമുണ്ടാകുമെന്ന് സാന്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.