ദു­ബൈ­യിൽ കു­റ്റകൃ­ത്യ നിരക്ക് കുറഞ്ഞതായി പോലീസ്


ദുബൈ : എമിറേറ്റിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞതായി ദുബൈ പോലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 38000 ക്രിമിനൽ കേസുകളാണ്. ദുബൈ പോലീസിനു കീഴിലുള്ള വിവിധ കാര്യാലയങ്ങൾ രേഖപ്പെടുത്തിയതും വ്യത്യസ്ത എമിറേറ്റുകളിൽ നിന്നു ദുബൈ സി.ഐ.ഡിയിലേക്ക് റഫർ ചെയ്ത കേസുകളും ഉൾപ്പെടെയുള്ള കണക്കാണിത്.  

2016ൽ 39395 കേസുകളാണ് ഉണ്ടായിരുന്നതെന്നു സി.ഐ.ഡി തലവൻ മേജർ ഖലീൽ ഇബ്രാഹിം അൽമൻസൂരി അറിയിച്ചു. കേസുകൾക്കു തുന്പുണ്ടാക്കാനുള്ള ദുബൈ പോലീസിന്റെ ലാബ് പരിശോധനകൾ അതിസൂക്ഷ്മവും അതിവേഗ ത്തിലുമാണ് പൂർത്തീകരിക്കുന്നത്. വിവിധ രാസപരിശോധനകൾക്ക് പുറമെ ഡി.എൻ.എ ടെസ്റ്റ് നടത്താനുള്ള സൗകര്യവും സി.ഐ.ഡിക്ക് കീഴിലുണ്ട്. 

ക്രിമിനൽ കേസുകൾ തെളിയിക്കുന്ന തിന് ആവശ്യമായ ക്രിമിനൽ എൻജിനീയറിങ് പരിശോധനകളും സംഭവസ്ഥല ത്തുനിന്നും ശേഖരിക്കുന്ന ശേഷിപ്പുകളുടെ പരിശോധനകളും കുറ്റമറ്റതും കൃത്യവുമാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയതായി മേജർ ഖലീൽ പറഞ്ഞു. 

സി.ഐ.ഡി ഇ− സംവിധാനങ്ങൾ വഴി 2899 കേസുകളും പോയവർഷം രേഖപ്പെടുത്തി. ബയോവിഭാഗം 3143 കേസുകളും, പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ടു 4146 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed