റൈറ്റേഴ്‌സ് ഫോറം കുവൈറ്റ് കവി സമ്മേളനം ജനുവരി 26ന്
കുവൈത്ത് സിറ്റി : ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാചരണ ആഘോഷത്തിന്റെ ഭാഗമായീ റൈറ്റേഴ്‌സ് ഫോറം കുവൈറ്റിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച ജനുവരി 26നു ആറുമണിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സീനിയർ സ്കൂൾ , സാല്മിയയിൽ മൾട്ടി ലിംഗ്വൽ കവി സമ്മേളനം നടത്തുന്നു.
ഡോഗ്രി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, ഉറുദു എന്നീ വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലുള്ള കവിതാ പാരായണത്തിന് ഹിന്ദി പരിഭാഷ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

