ദു­ബൈയിൽ സൈ­ക്കി­ൾ സവാ­രി­ക്ക് പു­തി­യ പാ­തകൾ തുറക്കുന്നു


ദുബൈ : ദുബൈയിലെ സൈക്കിൾ ട്രാക്കുകൾ അടുത്ത മാസം ആദ്യം തുറക്കും. മുഷ്റിഫ്, മിർദിഫ്, അൽ ഖവനീജ് മേഖലകളിലാണു ട്രാക്ക് 32 കിലോമീറ്റർ നീളത്തിൽ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. അൽ ഖവനീജ്,അക്കാദമിക് സിറ്റി എന്നിവിട ങ്ങളിലായി സൈക്കിൾ സവാരിക്കാർക്കും കാൽനടക്കാർക്കും ഉപയോഗിക്കാനാവുന്ന രണ്ട് പാലങ്ങളും ആർ.ടി.എ നിർമ്മിക്കുന്നുണ്ട്. 6.7 കോടി ദിർഹമാണു പദ്ധതി ചെലവ്. 

ജനങ്ങളുടെ ആരോഗ്യ സംരക്ഷണാർഥം എമിറേറ്റിൽ എല്ലാ മേഖലയിലും സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കാനാണ് ആർ.ടി.എ പദ്ധതി. പദ്ധതി രൂപരേഖ പ്രകാരം സൈക്കിൾ, റണ്ണിംങ് ട്രാക്കുകൾ നിർമ്മിച്ചു പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ വർദ്ധിപ്പിക്കും.

കാൽനടയായും സൈക്കിൾ ഉപയോഗിച്ചുമുള്ള യാത്രകൾ പരമാവധി പ്രോൽസാഹിപ്പിക്കാനാണു വികസിത രാജ്യങ്ങൾ ശ്രമിക്കുന്നത്. ദുബൈയിയുടെ ലക്ഷ്യവും ഇതേ പാതയിലാണു സഞ്ചരിക്കുന്നത്. ജനസാന്ദ്രത, സൈക്കിൾ, കാൽനട യാത്രയോടുള്ള താമസക്കാരുടെ ആഭിമുഖ്യം, പ്രദേശത്തിന്റെ യോജിപ്പ്, ഗതാഗത സുരക്ഷാനിലവാരം തുടങ്ങി യവയുടെ അടിസ്ഥാത്തിലാണ് ഒരു പ്രദേശത്തു സൈക്കിൾ ട്രാക്കുക ളുടെ നിർമാണകാര്യത്തിൽ തീരുമാനമെടുക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed