അറബ് മേഖലയിൽ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളിൽ യു.എ.ഇ ഭരണാധികാരികളും
ഷാർജ : അറബ് മേഖലയിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തുമെന്ന് കരുതുന്ന വ്യക്തിത്വങ്ങളുടെ പട്ടികയിൽ യു.എ.ഇ ഭരണാധികാരികളും. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസർവ്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമാണ് അൽ അഹ്‌റം അൽ അറബി മാസിക പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഒരു യഥാർത്ഥ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് എന്ന് ലേഖനത്തിൽ പറയുന്നു. യു.എ.ഇ.യുടെ പരിചയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്.

