സർ‍­ക്കാർ‍ തൊ­ഴി­ലാ­ളി­ വി­രു­ദ്ധ സമീ­പനം തി­രു­ത്തണം: ഉമ്മൻ ചാ­ണ്ടി­


കൽ‍പ്പറ്റ: തൊഴിലാളികളോട്‌ സംസ്ഥാന സർ‍ക്കാർ‍ കാണിക്കുന്ന തെറ്റായ സമീപനങ്ങൾ‍ തിരുത്തണമെന്ന്‌ മുന്‍മുഖ്യമന്ത്രി ഉമ്മൻ‍ചാണ്ടി. കൽ‍പ്പറ്റയിൽ‍ നടന്ന ഐ.എൻ‍.ടി.യു.സി ജില്ലാപ്രതിനിധി സമ്മേളനവും പി.കെ. ഗോപാലന്‍ അനുസ്‌മരണവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദേഹം. 

കെ.എസ്‌.ആർ‍.ടി.സി.ജീവനക്കാരുടെ വേതനവും പെൻ‍ഷനും സംബന്ധിച്ചുള്ള വിഷയങ്ങളിൽ‍ ആക്ഷന്‍പ്ലാനുണ്ടാക്കി തീർ‍പ്പാക്കാൻ‍ യു.ഡി.എഫ്‌ സർ‍ക്കാർ‍ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ‍ ഇന്ന്‌ അവസരോചിതമായ ഇടപെടൽ‍ നടത്താൻ‍ സർ‍ക്കാരിന്‌ സാധിക്കുന്നില്ല. തൊഴിലുറപ്പ്‌ പദ്ധതിയിൽ‍ പോലും മാസങ്ങളോളം വേതനം മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്‌. സംസ്ഥാന സർ‍ക്കാരിന്റെ ഈ ജാഗ്രതക്കുറവ്‌ മൂലം തൊഴിലാളികൾ‍ ജീവിക്കാൻ‍ പാടുപെടുകയാണെന്നും ഉമ്മൻ‍ചാണ്ടി വ്യക്തമാക്കി.

ജില്ലാപ്രസിഡണ്ട്‌ പി.പി. ആലി അദ്ധ്യക്ഷനായിരുന്നു. ഐ.എൻ‍.ടി.യു.സി.അഖിലേന്ത്യാ സെക്രട്ടറി പാലോട്‌ രവി അനുസ്‌മരണ പ്രഭാഷണം നടത്തി. പി.കെ. ഗോപാലൻ‍ കർ‍മ്മധീര പുരസ്‌ക്കാരം സുനിൽ‍ പരമേശ്വരൻ‌ ഉമ്മൻ‍ചാണ്ടി സമ്മാനിച്ചു. ഡി.സി.സി. പ്രസിഡണ്ട്‌ ഐ.സി.ബാലകൃഷ്‌ണൻ‍ എം.എൽ‍.എ, കെ.സി.റോസക്കുട്ടി, പി.കെ.ജയലക്ഷ്‌മി, പി.വി.ബാലചന്ദ്രൻ‍, കെ.എൽ പൗലോസ്‌, കെ.കെ അബ്രഹാം, കെ.സി അബു, സി.പി വർ‍ഗീസ്‌, പി.കെ അനിൽ‍കുമാർ‍ തുടങ്ങി ഒട്ടേറെ പേർ‍ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed