ദു­ബൈ­യിൽ ടാ­ക്‌സി­ ബു­ക്ക് ചെ­യ്താൽ നാല് മി­നി­റ്റി­നു­ള്ളിൽ‍ എത്തും


ദുബൈ : ദുബൈയിൽ‍ ടാക്‌സി ലഭിക്കാനായി ദീർ‍ഘ നേരം കാത്തു നിൽക്കുന്ന കാലമൊക്കെ അവസാനിച്ചിരിക്കുന്നു. ഇനി മുതൽ ടാക്‌സി ബുക്ക് ചെയ്ത് വെറും നാല് മിനിറ്റിനുള്ളിൽ‍ തന്നെ ടാക്‌സി എത്തും.

കരീം, യൂബർ‍ എന്നീ കന്പനികളുമായി സഹകരിച്ചാണ് ദുബൈ റോഡ് ട്രാൻ‍സ്‌പോർ‍ട്ട് അതോറിറ്റി എളുപ്പത്തിലുള്ള ടാക്സി ലഭ്യത ഉറപ്പു വരുത്തുന്നത്.

മുന്പ് ബുക്ക്‌ ചെയ്താൽ‍ ടാക്‌സി ലഭിക്കുവാൻ ശരാശരി 12 മിനിറ്റെങ്കിലും എടുക്കുമായിരുന്നു ഈ സമയം നാല് മിനിറ്റാക്കി കുറയ്ക്കാൻ പുതിയ പങ്കാളിത്തത്തോടെ ആർ‍.ടി.എ.ക്ക് കഴിഞ്ഞു. ഇതുസംബന്ധിച്ച് വീഡിയോയും ആർ.ടി.എയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed