ശിവഗിരി മഠാധിപതി ബഹ്റൈനിൽ
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം നടത്തുന്നതിനായി ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾ രണ്ട് ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. ഇന്ന് രാവിലെ 6 മണിക്ക് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെകുന്നേരം 7 മണി മുതൽ വിശുദ്ധാനന്ദാ സ്വമികൾക്ക് എസ്.എൻ.സി.എസ് ആസ്ഥാനത്ത് ബഹ്റൈൻ സമൂഹം നൽകുന്ന സ്വീകരണവും തുടർന്ന് അദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മെന്പർ വിശാലാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയിൽ എല്ലാവരും സംബന്ധിക്കണമെന്ന് അഭ്യർത്ഥിച്ചു.


