ലോ­കോ­ത്തര വൈ­മാ­നി­ക പരി­ശീ­ലന കേ­ന്ദ്രവു­മാ­യി­ എമി­റേ­റ്റ്സ്


ദുബൈ : അത്യാധുനിക സൗകര്യങ്ങളുമായി എമിറേറ്റ്സിന്റെ വൈമാനിക പരിശീലനകേന്ദ്രം തുറന്നു. യു.എ.ഇ. വൈസ് പ്രസിഡ ണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈ എയർഷോയോട് അനുബന്ധിച്ച് എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയ്നിംങ് അക്കാദമി ഉദ്ഘാടനം ചെയ്തു. 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലന പദ്ധതികളോടെയാണ് എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയ്നിംങ് അക്കാദമി തുടങ്ങിയിരിക്കുന്നത്.  1,64,000 ചതുരശ്രഅടി സ്ഥലത്ത് 1800 മീറ്റർ നീളമുള്ള റൺവേയും പ്രത്യേക എയർ ട്രാഫിക് കൺട്രോൾ ടവറുമായാണ് അക്കാദമി തയ്യാറായിരിക്കുന്നത്. വ്യോമയാനമേഖലയുടെ ഭാവിവികസനം കണക്കിലെടുത്താണ് പരിശീലനം നൽകുന്നത്.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഒരു മേൽക്കൂരയ്ക്കുകീഴിൽ വൈമാനികപരിശീലനം, ഗ്രൗണ്ട് സ്കൂൾ, താമസം, വിനോദം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്ന ആദ്യ പരിശീലനകേന്ദ്രമാണിതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം അറിയിച്ചു

വരുംകാലങ്ങളിൽ പൈലറ്റുമാരുടെ പരിശീലനം സംബന്ധിച്ച് പുതിയ മാനദണ്ധങ്ങൾ തീർക്കാൻ അക്കാദമിക്കാകുമെന്നും ആഗോളതലത്തിൽ വ്യോമയാനമേഖലയിലെ ദുബൈയിയുടെ കേന്ദ്രസ്ഥാനമുറപ്പിക്കാൻ അക്കാദമി സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാഷ ഉൾപ്പെടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ പ്രത്യേക പരിശീലനം നൽകും. 1100 മണിക്കൂർ ഗ്രൗണ്ട് പരിശീലനവും 315 മണിക്കൂർ പറക്കലും പൂർത്തിയാക്കിയാണ് പൈലറ്റ് കേഡറ്റുകൾ അക്കാദമിയിൽ നിന്ന് പുറത്തിറങ്ങുക. 25 ലക്ഷം ദിർഹം വിലവരുന്ന സിറസ് എസ്.ആർ. 22 എന്ന വിമാനമാണ് പരിശീലനക്കളരിയിലെ താരം. ഇതുകൂടാതെ അഞ്ചു എംബ്രായെർ ഫെനം 100 ഇ.വി. വിമാനങ്ങളും പരിശീലനത്തിനെത്തും. 

യു.എ.ഇ. സ്വദേശികൾക്കും വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പരിശീലനവിമാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 600 കുട്ടികൾക്ക് ഒരേസമയം പരിശീലനം നൽകാൻ അക്കാദമി സജ്ജമാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed