എസ്.കെ­.എസ്.എസ്.എഫ് ഗ്ലോ­ബൽ‍ മീ­റ്റ് സമാ­പി­ച്ചു­


മനാമ : ബഹ്റൈനിൽ‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബൽ‍ മീറ്റ് സമാപിച്ചു. ഗൾ‍ഫിൽ‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾ‍ക്ക് പുനരധിവാസമുൾ‍പ്പെടെയുള്ള പദ്ധതികൾ‍ക്ക് കേന്ദ്ര-−കേരള സർ‍ക്കാറുകളിൽ‍ സമ്മർ‍ദ്ദം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ള സർ‍ക്കാർ‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകൾ‍ സംഘടിപ്പിക്കുക, ഗൾ‍ഫ് രാഷ്ട്രങ്ങളിൽ‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേയ്ക്കെത്തിക്കുക, സൗദി അറേബ്യയിൽ‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വർ‍ഷത്തെ ഗ്ലോബൽ‍ മീറ്റ് മദീനയിൽ‍ വെച്ച് നടത്തുക തുടങ്ങിയ ഒട്ടനവധി തീരുമാനങ്ങൾ യോഗത്തിൽ എടുത്തു. 

സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈൻ പാർ‍ലമെന്‍റ് അംഗം ശൈഖ് അബ്ദുൽ‍ വാഹിദ് അൽ‍ ഖറാത്ത എം.പി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജന.സെക്രട്ടറി സത്താർ‍ പന്തല്ലൂർ‍ മുഖ്യപ്രഭാഷണം നടത്തി. തുടർ‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്‍റെ കൈമാറ്റവും സംസ്ഥാന നേതാക്കൾ‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമർ‍പ്പണവും വേദിയിൽ‍ വെച്ച് നടന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പ്രസിഡണ്ട് അശ്റഫ് അൻ‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed