തൊ­ഴി­ലാ­ളി­കൾ‍­ക്ക് സു­രക്ഷാ­ ഉപകരണങ്ങൾ വി­തരണം ചെ­യ്ത് അബു­ദാ­ബി­ പോ­ലീ­സ്


അബുദാബി : എമിറേറ്റിലെ തൊഴിലാളികൾ ക്ക് സഹായങ്ങളുമായി അബുദാബി പോലീസ് രംഗത്ത്. പോലീസ് ഉദ്യോഗസ്ഥർ തൊഴിലാളികളുടെ ക്യാന്പിലെത്തി ആവശ്യമായ സുരക്ഷാ ഉപകരണ ങ്ങളടക്കമുള്ള വസ്തുക്കൾ സമ്മാനിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. 'ഗുഡ്‌നെസ്   ഐഡ്. 'എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് അബുദാബി പോലീസിന്റെ നടപടി. 

പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളിൽ‍ സുരക്ഷാ ബോധം വർദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. റെഡ് ക്രെസെന്റുമായിച്ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികൾ അബുദാബിയിലെ വിവിധ തൊഴിലാളി ക്യാന്പുകൾ സന്ദർശിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി പ്രത്യേകതൊപ്പികളും സൺ ഗ്ലാസുകളും വെള്ളവും ജ്യൂസുമെല്ലാം വിതരണം ചെയ്തു. യു.എ.ഇ.യുടെ ഭരണനേതൃത്വം മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ് ഇതിലൂടെനിറവേറ്റപ്പെടുന്നതെന്ന് അബുദാബി പോലീസ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed