ആദ്യകാല സിനിമ പ്രവർത്തക സി.പി ഖദീജ അന്തരിച്ചു


കൊച്ചി : ആദ്യകാല സിനിമ പ്രവർത്തക സി.പി ഖദീജ(77) അന്തരിച്ചു. ഇന്നലെ രാത്രി 9.15ഓടെ എറണാകുളം ചിന്മയ സ്കൂളിന് സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോസത്തില് അര്ബുദം ബാധിച്ചതിനെത്തുടര്ന്ന് കുറച്ചു ദിവസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, രോഗം തിരിച്ചറിഞ്ഞത് വൈകിയാണ്. 1968-ൽ സിനിമയിലെത്തിയ ഖദീജ 50ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'തേന്മാവിൻ കൊമ്പത്തി'ലെ പ്രായമായ സ്ത്രീയുടെ വേഷമാണ് പ്രശസ്തമായത്. ഭാര്യ, കുടുംബവിശേഷം, ജീസസ്, അമ്മ, സ്വർണ്ണമത്സ്യം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമാണ്. അസുരവിത്ത്(1968), വെളുത്ത കത്രീന(1968), തുലാഭാരം(1968),വിലക്കപ്പെട്ട ബന്ധങ്ങള് (1969), കണ്ണൂര്  ഡീലക്സ്1969),കണ്ടവരുണ്ടോ(1972) തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. സത്യഭാമയ്ക്കൊരു പ്രണയലേഖനം എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. പരേതനായ കെ.വി. മാത്യു ആണ് ഭർത്താവ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed