ഗൾഫിൽ ഐഎഫ്എഫ്കെ എഡിഷൻ സംഘടിപ്പിക്കും : റസൂൽ പൂക്കുട്ടി


ഷീബവിജയ൯

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ഐഎഫ്എഫ്കെ എഡിഷൻ സംഘടിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. പകുതിയിലധികം മലയാള സിനിമകളും നിർമിക്കുന്നത് ഗൾഫിലെ പ്രവാസികളാണെന്നും അദ്ദേഹം യുഎഇയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഏജൻസികൾക്ക് ഐഎഫ്എഫ്കെ സൗജന്യ പാസുകൾ നൽകുന്നത് നിർത്തലാക്കും. പാസുകൾ സിനിമയെ സ്നേഹിക്കുന്നവർക്ക് മാത്രമാക്കുന്നതിനാണ് തീരുമാനം. കാൻ ഉൾപ്പടെയുള്ള മേളകളിലും ഐഎഫ്എഫ്കെയിലെ മലയാളസിനിമകൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും റസൂൽ പൂക്കുട്ടി അറിയിച്ചു. സിനിമയിലെ 35 % ജോലികളും എഐ ഇല്ലാതാക്കും. തിയേറ്ററുകളിൽ BIS നിലവാരം ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും വ്യക്തമാക്കി.

article-image

dsadasdassd

You might also like

  • Straight Forward

Most Viewed