എല്ലാവർക്കും എ.ഐ’ പരിശീലനം പ്രഖ്യാപിച്ച് യു.എ.ഇ
ഷീബ വിജയൻ
ദുബൈ I എല്ലാ പ്രായക്കാർക്കും എ.ഐ’ പരിശീലനം പ്രഖ്യാപിച്ച് യു.എ.ഇ. 2026ൽ രാജ്യത്തുടനീളം സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി യു.എ.ഇയുടെ ആർട്ടിഫിഷ്യൻ ഇന്‍റലിജൻസ്, ഡിജിറ്റൽ എക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻസ് ഓഫിസ് ഗൂഗ്ളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കോഡിങ് ദിന പരിപാടിയായ ‘യു.എ.ഇ കോഡ്സ് 2025’നോട് അനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ, യൂനിവേഴ്സിറ്റി പഠിതാക്കൾ, ജീവനക്കാർ, ഉള്ളടക്ക നിർമാതാക്കൾ, എല്ലാ പ്രായത്തിലുമുള്ള മറ്റുള്ളവർ എന്നിവർക്ക് സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും എ.ഐ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി 2026ൽ രാജ്യവ്യാപകമായി ഒരു കാമ്പയിനും ഈ സംരംഭത്തിൽ ഉൾപ്പെടും. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് എ.ഐയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പഠിക്കാനും അനുബന്ധ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യം നേടാനും കഴിയും.
cbvbbvcbfv
