ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൈക്കിൾ സൗജന്യം


ഷീബ വിജയൻ

ദുബൈ I നവംബർ രണ്ടിന് നടക്കുന്ന ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി സൈക്കിൾ നൽകും. ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായാണിത്. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി കൈകോർത്ത് പ്രമുഖ ഡെലിവറി സേവനദാതാക്കളായ കരീമാണ് സൈക്കിൾ നൽകുക. കരീം ആപ്ലിക്കേഷനിൽ ഡി.ആർ25 എന്ന പ്രമോ കോഡ് ഉപയോഗിച്ച് രണ്ട് കരീം ബൈക്ക് സ്റ്റേഷനുകളിൽനിന്ന് സൈക്കിളുകൾ സ്വന്തമാക്കാം. ഫ്യൂച്ചർ മ്യൂസിയത്തിലെ (ട്രേഡ് സെന്‍റർ സ്ട്രീറ്റ്) ‘എ’ പ്രവേശന കവാടത്തിലും ലോവർ എഫ്.സി.എസിലെ (ഫിനാൻഷ്യൽ സെൻട്രൽ സ്ട്രീറ്റ്) ‘ഇ’ പ്രവേശന കവാടത്തിലുമാണ് ബൈക്കുകൾ ലഭിക്കുക. കൂടാതെ ദുബൈയിലുടനീളമുള്ള 200ലധികം കരീം ബൈക്ക് സ്റ്റേഷനുകളിൽ നിന്നും സൈക്കിളുകൾ എടുക്കാം.

ദുബൈ റൈഡിന്‍റെ അന്ന് പുലർച മൂന്നുമുതൽ രാവിലെ എട്ടുവരെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ബൈക്കുകൾ ലഭ്യമാകും. ഈ കാലയളവിൽ 45 മിനിറ്റിൽ കൂടുതലുള്ള യാത്രകൾക്ക് അധിക സമയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

article-image

adsdasadsdsa

You might also like

  • Straight Forward

Most Viewed