എമിറേറ്റ്സ് എയർലൈൻസ് സമൂഹ മാധ്യമ പരസ്യങ്ങൾ താൽക്കാലികമായി നിർത്തി

ശാരിക
ദുബൈ l വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എമിറേറ്റ്സ് എയർലൈൻസ് സമൂഹ മാധ്യമ പരസ്യങ്ങൾ താൽക്കാലികമായി നിർത്തി. കമ്പനിയുടേതാണെന്ന് അവകാശപ്പെട്ട് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ചില വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനി വ്യക്തമാക്കി.
എമിറേറ്റ്‌സ് എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന വ്യാജേന പ്രവർത്തിക്കുന്ന സൈബർ കുറ്റവാളികെളക്കുറിച്ച് കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനിയുടേതെന്ന് തോന്നിക്കുന്ന ട്രേഡ് മാർക്കുകളും ലിങ്കുകളുമാണ് കുറ്റവാളികൾ ഉപയോഗിക്കുന്നത്. ഇത്തരം വ്യാജ പരസ്യങ്ങൾ നീക്കംചെയ്യാൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
fsdf