സൗദിയിൽ ത്വാഇഫിലെഅമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു


ശാരിക

ത്വാഇഫ് l ബുധനാഴ്ച വൈകീട്ട് ത്വാഇഫിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. അൽ ഹദ പ്രദേശത്തെ അമ്യൂസ്‌മെന്റ് പാർക്കിലെ ഒരു റൈഡ് ഊഞ്ഞാൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊട്ടി തകർന്നുവീഴുകയായിരുന്നു. നിരവധി പെൺകുട്ടികളായിരുന്നു അപകടം നടക്കുമ്പോൾ ഊഞ്ഞാലിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തെക്കുറിച്ചു വിവരം ലഭിച്ചയുടനെ സുരക്ഷാ, ആംബുലൻസ് സേവനങ്ങൾ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ത്വാഇഫിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യവും വീഴ്ചയുടെ കാരണവും കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര അന്വേഷണം ആരംഭിച്ചു.

article-image

xfgfg

You might also like

  • Straight Forward

Most Viewed