അജ്മാൻ വ്യവസായ മേഖല റോഡ് നവീകരണം പൂര്‍ത്തിയായി


ഷീബ വിജയൻ 

അജ്മാന്‍: അജ്മാൻ നഗരസഭ അജ്മാൻ വ്യവസായ മേഖല റോഡ് വികസന, പരിപാലന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. അജ്മാൻ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തെ റോഡ്‌ നവീകരിച്ചത്. ഗതാഗത നീക്കം വർദ്ധിപ്പിക്കുക, എമിറേറ്റിലെ ഗതാഗത, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക തുടങ്ങയ ലക്ഷ്യം മുൻ നിറുത്തിയാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് വകുപ്പിലെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഒമൈർ അൽ മുഹൈരി വിശദീകരിച്ചു. മഴവെള്ള ഡ്രെയിനേജ് ശൃംഖലയും ലൈറ്റിങ് തൂണുകളും സ്ഥാപിക്കുന്നതിനൊപ്പം അമ്മാൻ സ്ട്രീറ്റിൽ ഓരോ ദിശയിലും മൂന്ന് ലൈനുകളായി വികസിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇബ്‌നു അൽ ആസ് സ്ട്രീറ്റിലും അമ്മാൻ സ്ട്രീറ്റിലും സിഗ്നൽ നിയന്ത്രിത ജങ്ഷൻ നടപ്പാക്കലും ബെയ്‌റൂത്ത് സ്ട്രീറ്റിനും അമ്മാൻ സ്ട്രീറ്റിനും ഇടയിലുള്ള ജങ്ഷൻ മെച്ചപ്പെടുത്തലും ഇതിൽ ഉൾപ്പെടുന്നു. ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുന്ന എമിറേറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുണപരമായ ഒരു നടപടിയാണിത്‌.

article-image

dewfeweqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed