ഭീകര സംഘടനയുമായി ബന്ധപ്പെട്ട കേസിൽ കോടതി 24 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു


ശാരിക

ദുബൈ: ഭീകര സംഘടനയായ ‘ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി’യുമായി ബന്ധപ്പെട്ട കേസിൽ 24 പ്രതികൾക്ക് ഫെഡറൽ സുപ്രീംകോടതിയുടെ ക്രിമിനൽ ചേംബർ വീണ്ടും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നേരത്തേ അബൂദബി ഫെഡറൽ അപ്പീൽ കോടതി പ്രതികൾക്കെതിരായ ക്രിമിനൽ കേസുകൾ ഒഴിവാക്കിയിരുന്നു. ഇത് ഭാഗികമായി റദ്ദാക്കിയാണ് 24 പ്രതികൾക്കും ഫെഡറൽ സുപ്രീംകോടതിയുടെ ക്രിമിനൽ ചേംബർ ജീവപര്യന്തം തടവ് വിധിച്ചത്.

കേസിൽ എല്ലാതരം സാമ്പത്തിക ഫണ്ടുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി സംഘടനയുമായി ബന്ധപ്പെട്ട് പ്രതികളുടെ സാമ്പത്തിക പങ്കാളിത്തം നേരത്തെ കീഴ്കോടതി തള്ളുകയായിരുന്നുവെന്ന് അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് സെയ്ഫ് അൽ ശംസി കോടതിയെ ബോധിപ്പിച്ചു.

ഇത് പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിൽ കഴിഞ്ഞ ജൂലൈ 10നാണ് അബൂദബി ഫെഡറൽ അപ്പീൽ കോടതി 53 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇതിൽ 43 പ്രതികൾക്കാണ് ജീവപര്യന്തം തടവ്. അഞ്ച് പേർക്ക് 15 വർഷം തടവും അഞ്ചു പേർക്ക് 10 വർഷം തടവും ഒരു കോടി ദിർഹം പിഴയുമാണ് ലഭിച്ചത്.

article-image

ssd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed