മലയാളി താരം ആശ ശോഭനയ്ക്ക് ദേശീയ ടീമിൽ അരങ്ങേറ്റം


മലയാളി താരം ആശ ശോഭനയ്ക്ക് ദേശീയ ടീമിൽ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ നാലാം ടി-20യിലാണ് തിരുവനന്തപുരം സ്വദേശിയായ ലെഗ് സ്പിന്നർ ആശ ഉൾപ്പെട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് താരത്തിന് ഇടം ലഭിച്ചത്.

ശ്രേയങ്ക പാട്ടീലിനെ പുറത്തിരുത്തിയാണ് ഡബ്ല്യുപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ആശയ്ക്ക് അവസരം നൽകിയത്. മറ്റൊരു മലയാളി താരം എസ് സജനയും ടീമിലുണ്ട്. മുംബൈ ഇന്ത്യൻസ് താരം സജന ആദ്യ മത്സരം മുതൽ കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യൻ ടീമിൽ രണ്ട് മലയാളികളാണ് ഒരുമിച്ച് കളിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 5.5 ഓവറിൽ 48 റൺസ് നേടുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായി. നിലവിൽ മഴമൂലം കളി തടസപ്പെട്ടിരിക്കുകയാണ്.

article-image

dfbdfdfgdfg

You might also like

Most Viewed