കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി പ്രവർത്തനോദ്‌ഘാടനം ഹരിതം−24


കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ല കമ്മിറ്റി പ്രവർത്തനോദ്‌ഘാടനം ഹരിതം−24 എന്ന പേരിൽ സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യാതിഥിയായിരുന്നു. കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ല പ്രസിഡന്റ് റിയാസ് പന്തിപ്പൊയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  വയനാട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷെമീം കുഞ്ഞോം സ്വാഗതം പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്‌ഘാനം ചെയ്ത സമ്മേളനത്തിൽ 2024−26 വർഷത്തെ പ്രവർത്തന പദ്ധതികൾ ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽപുഴ അവതരിപ്പിച്ചു. കെ.എംസി.സി ബഹ്‌റൈൻ വയനാട് ജില്ല ട്രഷറർ അനസ് പനമരം നന്ദി രേഖപ്പെടുത്തി.   

വനിതകൾക്ക് മാത്രമായി ഡോ: നസീഹ ഇസ്മയിലിന്റെ മെൻസ്ട്രൽ കപ്പ് അവെയർനസ്സ് ക്ലാസും, വിവിധ കലാപരിപാടികളും ലേഡീസ് വിങ് സെക്രട്ടറി റിഷാന റിയാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഗസൽ ബഹ്റൈനിന്റെ മുട്ടിപ്പാട്ടും നടന്നു.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed