എന്നെ കിങ് എന്ന് വിളിക്കല്ലേ, വിരാട് എന്ന് വിളിക്കൂ; ആരാധകരോട് വിരാട് കോലി


തന്നെ കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിയിലായിരുന്നു കോലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോലിയുടെ മറുപടി.

നിങ്ങള്‍ എന്നെ കിങ്ങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി എന്നായിരുന്നു കോലി ആരാധകരോട് പറഞ്ഞത്.

‘കിങ് എന്ന വിളി കേൾക്കുമ്പോൾ തനിക്ക് നാണക്കേട് തോന്നാറുണ്ട്. ഒന്നാമതായി എന്നെ കിങ് എന്നു വിളിക്കുന്നത് നിർത്തണം. ദയവായി കോലി എന്നു വിളിക്കു. ഓരോ തവണയും നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. അതുകൊണ്ട് എന്നെ വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് വളരെ നാണക്കേടാണ്’ -കോലി പറഞ്ഞു.
വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ് എന്ന് മറുപടി പറഞ്ഞ് തുടങ്ങിയ കോലിക്ക് ജനക്കൂട്ടത്തിന്റെ ആരവത്തില്‍ സംസാരം മുങ്ങിപ്പോയി. ആരവം അടങ്ങിയപ്പോഴാണ് ആരാധകരെ ആകാംക്ഷായിലാക്കി കോലി വീണ്ടും സംസാരം തുടങ്ങിയത്.

article-image

dsdfsdfdfgdfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed