അടുത്ത സീസൺ ഐഎസ്എല്ലിൽ 'വാർ‍' നിയമം കൊണ്ടുവരാൻ എ ഐ എഫ് എഫ്


ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ 'വാർ‍' (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം കൊണ്ടുവരാൻ സാധിക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫിന്റെ വാർഷിക യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാൽ ഐ എസ് എല്ലിൽ ഇപ്പോഴുള്ള ഫീൽഡ് റഫറിമാരുടെ തീരുമാനങ്ങൾ 85 ശതമാനവും ശരിയാണെന്നാണ് എ ഐ എഫ് എഫ് വിലയിരുത്തൽ.

വാർ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങൾക്കായി അഞ്ച് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. മെയ് ആദ്യം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയാകാമെന്നും എഐഎഫ്എഫ് യോഗത്തിൽ ധാരണയായി. മുമ്പ് ഐഎസ്എല്ലിൽ വാർ നിയമം കൊണ്ടുവരാൻ ആലോചന നടത്തിയിരുന്നു. എങ്കിലും പണമില്ലെന്ന കാരണത്താൽ എഐഎഫ്എഫ് ഇതിൽ നിന്ന് പിന്മാറി. പിന്നീട് അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം (എവിആർഎസ്) നടപ്പിലാക്കാൻ ആലോചന നടത്തി. ഇന്ത്യൻ സൂപ്പർ ലീഗിൽ തർക്കങ്ങൾ ഒഴിവാക്കാൻ വാർ നിയമം വേണമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വാദം.

article-image

dsdsdsdsads

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed