ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് ഉജ്ജ്വല സമാപനം
കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഫോർമുല വൺ മത്സരം ബഹ്റൈനിൽ സമാപിച്ചു. കഴിഞ്ഞവർഷം കിരീടം ചൂടിയ റെഡ്ബുളിന്റെ മാക്സ് വെസ്റ്റപ്പൻ തന്നെ ഇത്തവണയും വേഗരാജാവായി. സാഖിർ മരുഭൂമിയിലെ ബഹ്‌റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ നടന്ന ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024ൽ 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. ടീമിലെ സഹതാരമായ സെർജിയോ പെരെസ് 18 പോയന്റുമായി രണ്ടാമതെത്തി. 15 പോയന്റ് നേടിയ ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാമതെത്തി. ചാൾസ് ലെക്ലെർക് (ഫെരാരി), ജോർജ് റസൽ (മെഴ്സിഡസ്), ലാൻഡോ നോറിസ് (മക്‍ലാറെൻ), ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), ഓസ്കർ പിയാസ്ട്രി (മക്‍ലാറൻ), ഫെർണാണ്ടോ അലോൺസോ (ആസ്റ്റൺ മാർട്ടിൻ), ലാൻസ് സ്ട്രോൾ (ആസ്റ്റൺ മാർട്ടിൻ) എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉൾപ്പെടെ പ്രമുഖർ മത്സരം വീക്ഷിക്കാനെത്തി. സാഖിറിലെ അന്താരാഷ്ട്ര സർക്യൂട്ടിൽ ഇരുപതാമത്തെ വർഷം നടന്ന കായിക മാമാങ്കം കാണാനായി ആയിരങ്ങളാണ് എത്തിയത്. ട്രാക്കിന് പുറത്ത് നിരവധി വിനോദപരിപാടികളും ഇവിടെ അരങ്ങേറി.
dsdfdfdf
