കോൺഗ്രസിന് വോട്ട് കൊടുത്താൽ ബിജെപിക്ക് ലഭിക്കുന്ന അവസ്ഥ'; എം വി ജയരാജൻ
കോൺഗ്രസിൽ നടക്കുന്നത് കൂട്ട കൂറുമാറ്റമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. കൂറുമാറ്റത്തിന്റെ തെളിവാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക. കണ്ണൂരിലെ ബിജെപി സ്ഥാനാർത്ഥി മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിന് വോട്ട് കൊടുത്താൽ ബിജെപിക്ക് ലഭിക്കുന്ന അവസ്ഥയാണെന്നും ജയരാജൻ പറഞ്ഞു.
അനുദിനം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കാണ് കാണുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാലത്തുണ്ടായ രാഷ്ട്രീയ മൂല്യങ്ങൾ, മത നിരപേക്ഷത സംരക്ഷിക്കുക, മത സൗഹാർദം കണ്ണിലെ കൃഷ്ണ മണിപോലെ സംരക്ഷിക്കുക എന്നതിനപ്പുറം രാഷ്ട്രീയത്തിൽ ചില എത്തിക്സ് ഉണ്ട്. വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തെ വഞ്ചിക്കാൻ പാടില്ല'- ജയരാജൻ പറഞ്ഞു. 'ഈ മാസം 36 നേതാക്കന്മാരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയത്. അതിൽ കോൺഗ്രസിന്റെ ദേശീയ നേതാവിന്റെ മകൻ തന്നെ ബിജെപിയിലേക്ക് പോയത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്'- എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് എം വി ജയരാജൻ പ്രതികരിച്ചു.
cxcvxcxcxcvxcvxvc
