ദക്ഷിണാഫ്രിക്ക ട്വന്റി 20 ലീഗ്; തകർപ്പൻ ജയവുമായി കേപ്ടൗൺ

വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ് കേപ്ടൗൺ. 98 റൺസിനാണ് ജോബർഗ് സൂപ്പർ കിംഗ്സിനെ കേപ്ടൗൺ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേപ്ടൗൺ അഞ്ച് വിക്കറ്റിന് 243 റൺസെടുത്തു. മറുപടി പറഞ്ഞ സൂപ്പർ കിംഗ്സ് 145 റൺസിൽ എല്ലാവരും പുറത്തായി.
മത്സരത്തിൽ ടോസ് നേടിയ ജോബർഗ് സൂപ്പർ കിംഗ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. കേപ്ടൗണിനായി ആദ്യ വിക്കറ്റിൽ റാസി വാൻഡർ ഡസ്സനും റയാന്‍ റിക്കെല്‍ടണും സ്വപ്ന തുല്യമായ തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 200 റൺസ് കൂട്ടിച്ചേർത്തു. 50 പന്തിൽ ഒമ്പത് ഫോറും ആറ് സിക്സും സഹിതം ഡസ്സൻ 104 റൺസെടുത്തു. 49 പന്ത് നേരിട്ട റിക്കെല്‍ടണ്‍ ആറ് ഫോറും എട്ട് സിക്സും സഹിതമാണ് 98 റൺസെടുത്തത്. മറുപടി ബാറ്റിംഗിൽ വിജയലക്ഷ്യത്തിലേക്കുള്ള ബാറ്റിംഗ് സൂപ്പർ കിംഗ്സ് പുറത്തെടുത്തില്ല. 48 റൺസെടുത്ത ല്യൂസ് ഡു പ്ലൂയ് ടോപ് സ്കോററായി. ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാമതെത്താനും കേപ്ടൗണിന് കഴിഞ്ഞു. ഡർബനാണ് ഒന്നാമത്.
SDDXDSADS