ഇന്റർനാഷണൽ പ്രൊജക്‌‌ട് മാനേജ്മെന്റ് അസോസിയേഷനുമായി ധാരണയിലെത്തി ബഹ്റൈനിലെ മക്കൻഡീസ് കൺസൽട്ടൻസി


പ്രോജക്ട് മാനേജ്‌മെന്റ് യോഗ്യതാ മേഖലകളിൽ പ്രമുഖരായ ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് അസോസിയേഷനും ബഹ്‌റൈനിലെ മക്‌ഇൻഡീസ് കൺസൾട്ടൻസിയും മിഡിൽ ഈസ്റ്റിൽ ഉടനീളം ഐപിഎംഎ സെർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുന്നതിനായുള്ള ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ ഐപിഎംഎ ഏഷ്യ പ്രസിഡന്റ് ഡോ. എ ശിവതാണു പിള്ള, മുഖ്യ രക്ഷാധികാരി അനിൽ റസ്ദാൻ, മറ്റ് മാനേജുമെന്റ് കമ്മിറ്റി അംഗങ്ങൾ, മക്‌ഇൻഡീസ് കൺസൾട്ടൻസി ചെയർമാൻ പി ഉണ്ണികൃഷ്ണൻ, ഡയറക്ടറും സിഇഒയുമായ അബ്ദുൾ ജലീൽ അബ്ദുള്ള എന്നിവരും പങ്കെടുത്തു. ധാരണ പ്രകാരം, ഇനി മുതൽ മക്ഇൻഡീസ് കൺസൾട്ടൻസിയുടെ ഓൺലൈൻ പോർട്ടലായ www.mcindeezacademy.com വഴി ഐപിഎംഎ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുവാനും, മിഡിൽ ഈസ്റ്റിലുടനീളമുള്ള ഇൻസ്റ്റിട്യൂട്ടുകളെ ഇതിനൊപ്പം അഫിലിയേറ്റ് ചെയ്യുവാനും സാധിക്കും.

പ്രോജക്ട് മാനേജ്‌മെന്റ് മികവിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഐപിഎംഎ സെർട്ടിഫിക്കേഷനുകൾ വിജയകരമായ പ്രോജക്ട് നിർവഹണത്തിന് ഏറെ സഹായിക്കുന്ന കാര്യമാണ്. ഇപ്പോഴുണ്ടാക്കിയ ധാരണപ്രകാരം മിഡിൽ ഈസ്റ്റിലെ പ്രൊഫഷണലുകൾക്ക് ഈ സെർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും, നൈപുണ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിലെ പ്രഫഷണലുകൾക്ക് ഇത് ഏറെ സഹായകരമാകുമെന്നും ഐപിഎംഎ അധികൃതർ പറഞ്ഞു.

ഈ സഹകരണം മിഡിൽ ഈസ്റ്റിലുടനീളം പ്രോജക്ട് മാനേജ്‌മെന്റ് രീതികളിൽ മികവ് വളർത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്നുവെന്നും, മക്ഇൻഡീസ് കൺസൾട്ടൻസി വഴി വിജയകരമായ പ്രോജക്റ്റ് ഡെലിവറിക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഇത് സഹായിക്കുമെന്നും ഐപിഎംഎ ഏഷ്യ പ്രസിഡണ്ട് ഡോ. എ ശിവതാണു പിള്ള അഭിപ്രായപ്പെട്ടു. പ്രോജക്റ്റ് മാനേജ്‌മെന്റിൽ ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന അതോറിറ്റിയായ ഐപിഎംഎയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതായും, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി ഈ സഹകരണം യോജിക്കുന്നുവെന്നും, മക്ഇൻഡീസ് കൺസൾട്ടൻസി ചെയർമാൻ പി ഉണ്ണികൃഷ്ണൻ പറഞ്ഞു. മദ്രാസിലെ ഐഐടിയുമായുള്ള സഹകരണത്തിന് പിറകേ, ഐപിഎംഎയുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണ സംയോജനം സമഗ്രവും വൈവിധ്യപൂർണ്ണവുമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനുള്ള അവസരമാണ് മക്ഇൻഡീസ് കൺസൾട്ടൻസിയ്ക്ക് നൽകിയിരിക്കുന്നതെന്ന് ഡയറക്ടറും സിഇഒയുമായ അബ്ദുൾ ജലീൽ അബ്ദുള്ള വ്യക്തമാക്കി.

article-image

പ്രോജക്ട് മാനേജ്‌മെന്റ് യോഗ്യതാ മേഖലകളിൽ പ്രമുഖരായ ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് അസോസിയേഷനും ബഹ്‌റൈനിലെ മക്‌ഇൻഡീസ് കൺസൾട്ടൻസിയും മിഡിൽ ഈസ്റ്റിൽ ഉടനീളം ഐപിഎംഎ സെർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നൽകുന്നതിനായുള്ള ധാരണ പത്രത്തിൽ ഒപ്പ് വെച്ചു. 

article-image

sdsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed