സന്തോഷ് ട്രോഫി: നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിന് ജയം


സന്തോഷ് ട്രോഫി ഫുട്ബാളിലെ നിര്‍ണായക പോരാട്ടത്തില്‍ ഒഡിഷയെ വീഴ്ത്തി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. ഇതോടെ കേരളം സെമി ഫൈനല്‍ സാധ്യത സജീവമാക്കി.

മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായതിനാല്‍ ആദ്യ മിനിറ്റ് തൊട്ട് കേരളവും ഒഡീഷയും ആക്രമണ ഫുട്ബാേളാണ് കളിച്ചത്. 16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാല്‍റ്റിയിലൂടെയാണ് കേരളത്തിനായി വല കുലുക്കിയത്.

ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള മത്സരം ജയിച്ചാല്‍ കേരളത്തിന് സെമിയിലെത്താം. നിലവില്‍ ഗ്രൂപ്പ് എ യില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയന്റുമായി പഞ്ചാബാണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍നിന്ന് എട്ടു പോയന്റുള്ള കര്‍ണാടക രണ്ടാമതും. മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് ഏഴു പോയിന്റുകളുമാണുള്ളത്.

article-image

DGBDFGDF

You might also like

Most Viewed