വനിത ട്വന്റി 20 ലോകകപ്പ് നാളെ മുതൽ: ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും


വനിത ട്വന്റി 20 ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ എട്ടാംപതിപ്പ് മൂന്ന് നഗരങ്ങളിലായാണ് നടക്കുന്നത്. നാളെ രാത്രി 10.30-ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ഓസ്‌ട്രേലിയയുടെ ആധിപത്യം, ഇന്ത്യയുടെ പോരാട്ട വീര്യം, ഇംഗ്ലണ്ടിന്റെ സ്ഥിരത എന്നിവയാല്‍ ശ്രദ്ധേയമാണ് ഓരോ ടൂര്‍ണമെന്റുകളും. ഇത്തവണ പത്ത് ടീമുകളാണ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്.

ടീമുകള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും. 23നും 24നും സെമിയാണ്. ഫൈനല്‍ 26ന് നടക്കും. ഏഴുതവണയായി നടന്ന ലോകകപ്പില്‍ അഞ്ച് കിരീടവും ഓസ്ട്രേലിയക്കാണ്. ഓരോതവണ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ജേതാക്കളായി. 2020ല്‍ നടന്ന അവസാന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസീസ് കിരീടം നേടിയത്.

ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ 15 അംഗ ടീം കളത്തിലിറങ്ങുക. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യകളി 12ന് വൈകിട്ട് 6.30ന് നടക്കും.

article-image

erfgdfgfd

You might also like

Most Viewed