ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണം: കുമാർ സങ്കക്കാര


ഇന്ത്യൻ ടീമിൻ്റെ അടുത്ത നായകനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ പരിഗണിക്കണമെന്ന് കുമാർ സങ്കക്കാര. ഐപിഎലിൽ ഹാർദികിൻ്റെ നേതൃപാടവം നമ്മൾ കണ്ടതാണ്. ഒരു ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളും ഹാർദികിനുണ്ടെന്നും സങ്കക്കാരപറഞ്ഞു. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സങ്കക്കാരയുടെ പ്രതികരണം.

“അദ്ദേഹത്തിൻ്റെ നായകത്വത്തിൽ സംശയമില്ല. ഐപിഎലിൽ അത് നമ്മൾ കണ്ടതാണ്. ദേശീയ ടീമിൽ ആ കഴിവ് അദ്ദേഹം തുടരണം. ഒരു നായകനാവാനുള്ള എല്ല ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എങ്കിലും ഒരു നേതാവാകാൻ ക്യാപ്റ്റനാവണമെന്നില്ല. ഫീൽഡിലെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. സാഹചര്യങ്ങൾ മനസിലാക്കി തന്ത്രങ്ങൾ മെനഞ്ഞ് വിജയിക്കാൻ കൂർമബുദ്ധി വേണം. ഒരു നല്ല ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണഗണങ്ങളും ഹാർദികിനുണ്ട്. ആൾക്കാരെ പ്രചോദിപ്പിക്കുക എന്നതാണ് ബുദ്ധിമുട്ട്. ഒരു സംഘത്തെ ഒരുമിച്ചുനിർത്തി കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. ബാക്കിയൊക്കെ മത്സരങ്ങളിൽ നയിക്കുന്നതിലൂടെ ലഭിക്കും.”- സങ്ക പറഞ്ഞു.

article-image

GFG

You might also like

  • Straight Forward

Most Viewed